െമക്കാഡം ടാറിങ്ങിനായി ഡ്രെയിനേജി‍െൻറ സ്ലാബ് നീക്കി; പണിനിലച്ചതോടെ ദുരിതമായി

െമക്കാഡം ടാറിങ്ങിനായി ഡ്രെയിനേജി‍ൻെറ സ്ലാബ് നീക്കി; പണിനിലച്ചതോടെ ദുരിതമായി കണ്ണൂര്‍: മെക്കാഡം ടാറിങ്ങി‍ൻെറ ഭാഗമായി ഡ്രെയിനേജി‍ൻെറ സ്ലാബ് നീക്കിയിട്ട് പണി നിലച്ചതോടെ ജനങ്ങളും വ്യാപാരികളും ബുദ്ധിമുട്ടിലായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചാണ് തെക്കി ബസാര്‍ മുതല്‍ ചേനോളി ജങ്ഷന്‍ വരെ റോഡ് മെക്കാഡം ടാറിങ് നടത്തുന്നത്. ഇതി‍ൻെറ ഭാഗമായാണ് ഡ്രെയിനേജി‍ൻെറ സ്ലാബ് നീക്കം ചെയ്തത്. ഒരുമാസത്തോളമായി സ്ലാബ് മാറ്റിയിട്ടെന്ന് വ്യാപാരികള്‍ പറയുന്നു. പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഇതുകാരണം ജനങ്ങള്‍ക്ക് കടകളിലെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തില്‍ ഉള്‍പ്പെടെയാണ് മെക്കാഡം ടാറിങ് നടത്തുന്നത്. മഴതുടങ്ങിയതോടെയാണ് പണി നിലച്ചത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ. ബീനയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. താല്‍ക്കാലിക സംവിധാനമെങ്കിലും ഒരുക്കി പ്രയാസം ഒഴിവാക്കി തരണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.