തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന അഭിപ്രായം എൽ.ഡി.എഫിനില്ലായിരുന്നു -എ.എൻ. ഷംസീർ എം.എൽ.എ

പാനൂർ: തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന അഭിപ്രായം എൽ.ഡി.എഫിനില്ലായിരുന്നുവെന്ന് എ.എൻ. ഷംസീർ എം.എൽ.എ. പന്ന്യന്നൂർ മൃഗാശുപത്രിക്കുവേണ്ടി നിർമിക്കുന്ന കെട്ടിടത്തി​ൻെറ തറക്കല്ലിടൽ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ച്​ വർഷം കൂടുമ്പോൾ കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, ഇത് അനിവാര്യതയുള്ള മാറ്റമാണ്. നവംബർ മുതൽ കേരളം ഉദ്യോഗസ്ഥ ഭരണത്തിലാകുമെന്നും എ.എൻ. ഷംസീർ പറഞ്ഞു. പന്ന്യന്നൂർ പഞ്ചായത്ത്​ അധ്യക്ഷ എ.ശൈലജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ കെ.ഇ. മോഹനൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.കെ. രാജീവൻ, ഇ. വിജയൻ മാസ്​റ്റർ, എൻ.പി. രാജൻ എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ഡോ.നിഷ ചന്ദ്രൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപൻ നന്ദിയും പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച 37,50,000 രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം. പന്ന്യന്നൂരിലെ പി.ടി.കെ അനന്തൻ സ്മാരക ആർട്സ് ആൻഡ്​​ സ്പോർട്സ് ക്ലബാണ് സ്ഥലം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.