ഇരിട്ടി നഗരസഭക്ക് മുന്നിൽ ചേംബർ ഓഫ് ഇരിട്ടി ധർണ

ഇരിട്ടി: കോവിഡ് വ്യാപനത്തി​ൻെറ പേരിൽ തുടർച്ചയായി ഇരിട്ടി നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്നതിൽ പ്രതിഷേധിച്ചും നഗരം പൂർണമായും അടച്ചിടുന്നതിനു പകരം രോഗം കണ്ടെത്തുന്ന സ്ഥലം മാത്രം മൈക്രോ കണ്ടെയ്‌ൻമൻെറ് സോണാക്കി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും ചേംബർ ഓഫ് ഇരിട്ടിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫിസിനു മുന്നിൽ ധർണ നടത്തി. ചേംബർ ഓഫ് ഇരിട്ടി പ്രസിഡൻറ്​ പി. ഇസ്മായിൽ, വൈസ് പ്രസിഡൻറുമാരായ കെ.ടി. ജാഫർ, അസ്‌ലം മൊബൈൽ വേൾഡ്, മാർട്ടിൻ ബ്രില്ലൻ, ജന. ​െസക്രട്ടറി സാദിഖ് നാഷനൽ, ട്രഷറർ ശ്രീജിത്ത് വന്ദന എന്നിവർ സംസാരിച്ചു. റഫീഖ് ഗ്രീഷ്മ, അറഫ മുസ്തഫ, ജബ്ബാർ ഹാജി, യഹിയ ഹാജി തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.