രാജേഷിന് നാടി‍െൻറ വിട: കൂടുതൽ ജാഗ്രതയിൽ പയ്യന്നൂർ

രാജേഷിന് നാടി‍ൻെറ വിട: കൂടുതൽ ജാഗ്രതയിൽ പയ്യന്നൂർ പയ്യന്നൂർ: കണ്ണൂർ ജില്ല ആശുപത്രി ജീവനക്കാരനായ കാനായിലെ ടി.വി. രാജേഷിന് നാടി‍ൻെറ വിട. നാടി‍ൻെറ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കിടയിലാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ കുറെ മാസങ്ങളായി വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ പോലും മാറ്റിവെച്ച് വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. രാജേഷി‍ൻെറ ഭാര്യയും മകനും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പി.പി.ഇ കിറ്റ് ധരിച്ച് അന്ത്യോപചാരമർപ്പിച്ചത് വേദനജനകമായ കാഴ്​ചയായിരുന്നു. നഗരസഭ പരിധിയിൽ ഒരു കുടുംബവുമായി ബന്ധപ്പെട്ട 12 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കി. സമീപ ജില്ലയിൽ ജോലിചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരസഭയിൽ മറ്റ് രണ്ടുപേർക്കു കൂടി സ്ഥിരീകരിച്ചു. എല്ലാ വാർഡുകളിലും വാർഡ്​തല നിരീക്ഷണസമിതികളുടെ നേതൃത്വത്തിൽ സജീവമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.