പിണറായി ക്ഷീരഗ്രാമമാകുന്നു

നടപ്പാക്കുന്നത് 50 ലക്ഷത്തി​ൻെറ പദ്ധതികള്‍ കണ്ണൂര്‍: പിണറായി ഗ്രാമപഞ്ചായത്ത് ക്ഷീരഗ്രാമമാകുന്നു. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ക്ഷീരവികസന വകുപ്പ് ആവിഷ്‌കരിച്ച ക്ഷീരഗ്രാമം പദ്ധതി ജില്ലയില്‍ പിണറായി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കും. ക്ഷീരസഹകരണ സംഘങ്ങളിലൂടെയുള്ള പാല്‍ശേഖരണം വര്‍ധിപ്പിക്കുക, കൂടുതല്‍ കര്‍ഷകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിപ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപയുടെ ധനസഹായം വിവിധ പദ്ധതികളിലായി ക്ഷീരവികസന വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കും. ഒരു പശു യൂനിറ്റ്, രണ്ടു പശു യൂനിറ്റ,് അഞ്ചു പശു യൂനിറ്റ്, കാലിത്തൊഴുത്ത്​ നിര്‍മാണം, കറവ യന്ത്രം, ആവശ്യാധിഷ്ഠിത ധനസഹായം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ക്ഷീരഗ്രാമം പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ പിണറായി ക്ഷീരസംഘം, ക്ഷീരവികസന ഓഫിസ് തലശ്ശേരി, ക്ഷീരവികസന വകുപ്പ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും. സെപ്റ്റംബര്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.