മട്ടന്നൂര്‍ മധുസൂദനന്‍ സ്മാരക ഗവ. യു.പി സ്​കൂൾ പുരസ്‌കാര നിറവില്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ മധുസൂദനന്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി (പി.ടി.എ) പുരസ്‌കാര നിറവില്‍. പ്രൈമറി വിഭാഗത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച പുരസ്‌കാരത്തിനാണ് ഈ വിദ്യാലയത്തിലെ പി.ടി.എ കമ്മിറ്റി അര്‍ഹമായത്. അക്കാദമിക ഭൗതിക മികവുകളില്‍ മുന്നിട്ടുനില്‍ക്കുന്ന വിദ്യാലയത്തിനുള്ള ബെസ്​റ്റ് പി.ടി.എ പുരസ്‌കാരമാണ് ഈ വിദ്യാലയത്തെ തേടിയെത്തിയത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ ഒന്നാണ് മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങൾ സ്മാരക ഗവ. യു.പി സ്‌കൂള്‍. പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസുവരെ എണ്ണൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1923ല്‍ ആരംഭിച്ച ബോര്‍ഡ് എലിമൻെററി സ്‌കൂളിന് ആവശ്യമായ സ്ഥലം നല്‍കിയത് മധുസൂദനന്‍ .തങ്ങളായിരുന്നു. ഈ വിദ്യാലയത്തോട് 1935ല്‍ മട്ടന്നൂര്‍ എയ്​ഡഡ് മാപ്പിള എലിമൻെററി സ്‌കൂളും കൂട്ടി ചേര്‍ത്താണ് മട്ടന്നൂര്‍ ഗവ. യു.പി സ്‌കൂളായത്. 2016ല്‍ വിദ്യാലയത്തി‍ൻെറ പേര് മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍ എന്നാക്കി. ഇൗ വിദ്യാലയത്തില്‍ എല്ലാ ക്ലസ് മുറികളും സ്മാര്‍ട്ട് മുറികളാണ്. കൈറ്റ് കണ്ണൂരി‍ൻെറ പൈലറ്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ച ഐ.ടി ലാബും എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്മാര്‍ട്ട് ഹാളുകളും ഇവിടെയുണ്ട്. ശാസ്ത്ര പാര്‍ക്കും ശാസ്ത്ര ലാബും പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു. മൂവായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി വിദ്യാലയത്തി‍ൻെറ അഭിമാനമാണ്. മട്ടന്നൂര്‍ നഗരസഭയും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഇ.പി. ജയരാജനും വിദ്യാലയത്തി‍ൻെറ വികസനത്തിന് പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. കായിക വകുപ്പ് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂളിൽ കളിസ്ഥലം നവീകരിച്ചത്. എം.എല്‍.എ ഫണ്ടും കിയാലി‍ൻെറ ധനസഹായവും ഉപയോഗിച്ച് വാങ്ങിയ രണ്ട് ബസുകള്‍ വിദ്യാലയത്തിന് സ്വന്തമായുണ്ട്. നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം, കളരി പരിശീലനം എന്നിവ നല്‍കുന്നുണ്ട്. ഒരുകോടി രൂപക്ക് എട്ട് ക്ലാസ് മുറികളും ടോയ്‌ലറ്റ് ബ്ലോക്കുമടങ്ങിയ ആധുനിക ഇരുനില കെട്ടിടത്തി‍ൻെറ നിര്‍മാണം അവസാന ഘട്ടത്തിലാണ്. പ്രധാനാധ്യാപകന്‍ എം.പി. ശശിധരൻ, പി.ടി.എ പ്രസിഡൻറ്​ എ.കെ. ശ്രീധരന്‍, വൈസ് പ്രസിഡൻറ് സി. യശോനാഥ്, പ്രേമരാജന്‍ കാര, മദർ പി.ടി.എ പ്രസിഡൻറ് പി. പ്രസീത എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.