വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നത് ദുരിതമാകുന്നു

ആലക്കോട്: കോവിഡ് വ്യാപനത്തി​ൻെറ പേരിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നത് ജനങ്ങൾക്ക് കൂടുതൽ ദുരിതമാകുന്നുവെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ആലക്കോട് ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കാർത്തികപുരം, മണക്കടവ് ടൗണുകൾ ഒരാഴ്ചയിലധികമായി അടച്ചിട്ടിരിക്കുകയാണ്. അൽപം പച്ചക്കറി വാങ്ങുന്നതിനുപോലും ദൂരെയുള്ള ടൗണുകളിൽ പോകേണ്ടി വരുന്നു. കടകൾ അടച്ചിടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ്​ ജോൺസൺ മാട്ടേൽ അധ്യക്ഷത വഹിച്ചു. ജോൺ പടിഞ്ഞാത്ത്, റോയി പുളിക്കൽ, ജോസഫ് നെല്ലിപ്പാറ, കെ.എം. ഹരിദാസ്, പി.എ. അഗസ്​റ്റ്യൻ, ജനാർദനൻ ഇടക്കോം, മമ്മു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.