Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 11:59 PM GMT Updated On
date_range 13 Sep 2020 11:59 PM GMTവ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നത് ദുരിതമാകുന്നു
text_fieldsbookmark_border
ആലക്കോട്: കോവിഡ് വ്യാപനത്തിൻെറ പേരിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നത് ജനങ്ങൾക്ക് കൂടുതൽ ദുരിതമാകുന്നുവെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ആലക്കോട് ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കാർത്തികപുരം, മണക്കടവ് ടൗണുകൾ ഒരാഴ്ചയിലധികമായി അടച്ചിട്ടിരിക്കുകയാണ്. അൽപം പച്ചക്കറി വാങ്ങുന്നതിനുപോലും ദൂരെയുള്ള ടൗണുകളിൽ പോകേണ്ടി വരുന്നു. കടകൾ അടച്ചിടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് ജോൺസൺ മാട്ടേൽ അധ്യക്ഷത വഹിച്ചു. ജോൺ പടിഞ്ഞാത്ത്, റോയി പുളിക്കൽ, ജോസഫ് നെല്ലിപ്പാറ, കെ.എം. ഹരിദാസ്, പി.എ. അഗസ്റ്റ്യൻ, ജനാർദനൻ ഇടക്കോം, മമ്മു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story