ജനകീയ കൃഷി ഓഫിസര്‍ക്ക് നാടി​െൻറ യാത്രയയപ്പ്

ജനകീയ കൃഷി ഓഫിസര്‍ക്ക് നാടി​ൻെറ യാത്രയയപ്പ് ഇരിട്ടി: തില്ലങ്കേരിയില്‍ കാര്‍ഷികരംഗത്ത് പുത്തനുണര്‍വ് നല്‍കിയ ജനകീയ കൃഷി ഓഫിസര്‍ കെ. അനുപമക്ക് തെക്കംപൊയിലില്‍ നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി. ജോലിലഭിച്ച് ആദ്യമായി രണ്ടുവര്‍ഷം മുമ്പ് തില്ലങ്കേരിയിലെത്തിയ അനുപമ പഞ്ചയാത്തിനെ തരിശുരഹിത ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിലും വീടുകളില്‍ കൃഷി വ്യാപിപ്പിക്കുന്നതിലും നേതൃപരമായ പങ്കാണ് വഹിച്ചത്​. നെല്‍കൃഷിക്കുപുറമെ എള്ളുപോലുള്ളവയും കൃഷിചെയ്ത്​ വിജയിപ്പിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ മുന്‍ പഞ്ചയാത്ത്്് പ്രസിഡൻറ്​്് കെ.എ. ഷാജി ഉപഹാരം നല്‍കി. പഞ്ചയാത്ത്് സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി. കാഞ്ചന, കെ. സാദിഖ്, കെ.എ. ഷെല്ലി, എം.വി. ചന്ദ്രന്‍, മനോജ് മൈലപ്രവന്‍, വി. പ്രകാശന്‍, ടി. പ്രജീഷ്, വിനീഷ്‌ചേലേരി എന്നിവര്‍ സംസാരിച്ചു. ഒര്‍ജിനല്‍ ലൈബ്രറിയുടെ ഉപഹാരം എ. മധു സമ്മാനിച്ചു. പഞ്ചായത്ത് ഓഫിസില്‍ നടന്ന യാത്രയയപ്പ്് ചടങ്ങില്‍ പഞ്ചയാത്ത്്് പ്രസിഡൻറ്​ പി.പി. സുഭാഷ് ഉപഹാരം നല്‍കി. iritty yathrayyap തില്ലങ്കേരി കഷിഓഫിസര്‍ കെ. അനുപമക്ക് തെക്കംപൊയിലില്‍ നാട്ടുകാര്‍ നല്‍കിയ യാത്രയയപ്പില്‍ മുന്‍പഞ്ചായത്ത്് പ്രസിഡൻറ്​ കെ.എ. ഷാജി ഉപഹാരം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.