ഇരിക്കൂർ മൂന്നാം വാർഡ് അടച്ചിട്ടു

ഇരിക്കൂർ: ഇരിക്കൂർ ഗ്രാമപഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് കോവിഡ്​ സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ മൂന്നാം വാർഡ് പൈസായി പൂർണമായും അടച്ചിട്ടു. മാമാനിക്കുന്ന് ക്ഷേത്രപരിസരത്തുനിന്നുള്ള വയക്കാംകോട് -പൈസായി അടച്ചുപൂട്ടി. മേഖലയിൽ 25 ലധികം പേർ നിരീക്ഷണത്തിലാണ്​. ഇരിക്കൂർ ടൗണിലെ ഒരുവ്യാപാര സ്ഥാപനം അടച്ചു. ഇവിടത്തെ തൊഴിലാളിക്കാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ടൗണിലെ ഏതാനും വ്യാപാരികളും ചുമട്ടുതൊഴിലാളികളും നിരീക്ഷണത്തിലാണ്. ഇരിക്കൂർ സ്​റ്റേഷനിലെ പൊലീസ് ഓഫിസർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.