ചുങ്കക്കുന്ന് ടൗണിൽ ഇന്നുമുതൽ ലോക്​ഡൗൺ

കേളകം: പേരാവൂർ, കണിച്ചാർ, കേളകം ടൗണുകൾക്ക് പിന്നാലെ ചുങ്കക്കുന്ന് ടൗണും ഞായറാഴ്ച മുതൽ അടച്ചിടും. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി. വെള്ളിയാഴ്ച കൊട്ടിയൂർ ഒന്നാം വാർഡിൽപെട്ട ഒരാൾക്ക് ആൻറിജൻ ടെസ്​റ്റിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്തിൽ ചേർന്ന സുരക്ഷ കമ്മിറ്റി യോഗത്തിൽ ചുങ്കക്കുന്ന് ടൗണിലും പഞ്ചായത്തിലെ ഒന്നാം വാർഡിലും ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ലോക്​ഡൗൺ പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.