മന്ത്രി ജലീലി‍െൻറ രാജി ആവശ്യപ്പെട്ട് മാര്‍ച്ചും കോലം കത്തിക്കലും

മന്ത്രി ജലീലി‍ൻെറ രാജി ആവശ്യപ്പെട്ട് മാര്‍ച്ചും കോലം കത്തിക്കലും കണ്ണൂര്‍: സ്വര്‍ണക്കടത്തില്‍ മന്ത്രി കെ.ടി. ജലീലി‍ൻെറ രാജിയാവശ്യപ്പെട്ട് ബി.ജെ.പി ജില്ലയിലുടനീളം മാര്‍ച്ച് സംഘടിപ്പിച്ചു. തുടര്‍ന്ന് മന്ത്രിയുടെ കോലം കത്തിച്ചു. കണ്ണൂരില്‍ ജില്ല പ്രസിഡൻറ് എന്‍. ഹരിദാസ്, ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, പി.ആര്‍. രാജന്‍, കെ. രതീഷ്, അര്‍ച്ചന വണ്ടിച്ചാല്‍, സി.സി. രതീഷ്, അരുണ്‍ കൈതപ്രം, കെ.പി. സഞ്ജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗം ജില്ല പ്രസിഡൻറ് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മന്ത്രി ജലീലി‍ൻെറ കോലം കത്തിച്ചു. കാടാച്ചിറയില്‍ നടന്ന മാര്‍ച്ചിന് കെ.പി. ഹരീഷ് ബാബു, എ. ജിനചന്ദ്രന്‍, കെ. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പില്‍ പി. സുദര്‍ശനന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രമേശന്‍ ചെങ്ങുനി, എ.പി. ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് പയ്യാവൂരില്‍ അജികുമാര്‍ കരിയില്‍ ഉദ്ഘാടനം ചെയ്തു. കെ. അജേഷ്, സഞ്ജു പയ്യാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നാട് നടന്ന പ്രതിഷേധ മാര്‍ച്ചിന്​ മണ്ഡലം പ്രസിഡൻറ്​ എം.ആര്‍. സുരേഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ കൊമ്മേരി, എന്‍. ജിനേഷ്, എന്‍. ചന്ദ്രമോഹനന്‍, കെ. രാജേഷ്, സി. ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാനൂരില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രസിഡൻറ് അഡ്വ. ഷിജിലാല്‍, രാജേഷ് കൊച്ചിയങ്ങാടി, സി.കെ. കുഞ്ഞിക്കണ്ണന്‍, കെ.കെ. ധനഞ്ജയന്‍, സി.പി. സംഗീത, എ. ജിയേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടിയില്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന് മന്ത്രി കെ.ടി. ജലീലി‍ൻെറ കോലം കത്തിച്ചു. സി.വി. പ്രശാന്തന്‍, മോഹനന്‍ കുഞ്ഞിമംഗലം, എം.കെ. മധു എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.