കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: തളിപ്പറമ്പിൽ 1.3 കിലോ കഞ്ചാവുമായി യുവാവിനെ എക്​സൈസ് സംഘം അറസ്​റ്റ്​ ചെയ്തു. തലശ്ശേരി നിട്ടൂർ മിഷൻ കോമ്പൗണ്ടിലെ എം. ജെയ്സിൻ ജോസഫിനെയാണ്​ (32) റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം. ദിലീപി​ൻെറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. തലശ്ശേരിയിൽ പൊലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി അടിപിടിക്കേസിലും നിരവധി കഞ്ചാവ് കേസുകളിലും പ്രതിയാണ് ഇയാൾ. മൊറാഴ കാനൂലിലെ മോത്തി കോളനിയിൽനിന്നാണ് പിടികൂടിയത്. കഴിഞ്ഞ വർഷം മൂന്നുകിലോ കഞ്ചാവുമായി വാളയാറിൽനിന്ന്​ ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വിൽപന തുടരുകയുമായിരുന്നു. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചാണ് കഞ്ചാവ് വിൽപന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.