അഴിയൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് മരണമുണ്ടായ സാഹചര്യത്തിൽ തീരപ്രദേശത്ത് പഞ്ചായത്ത്‌, റവന്യൂ, ആരോഗ്യം, പൊലീസ് വകുപ്പുകളുടെ പ്രത്യേക സ്ക്വാഡ് രൂപവത്​കരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിനായി കൂടുതൽ അധ്യാപകരെ പഞ്ചായത്തിലേക്ക് വിട്ടുകിട്ടുന്നതിന് ജില്ല കലക്ടർക്ക് അപേക്ഷ നൽകി. ഭാഗികമായ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങൾ ഉൾപ്പെടെയുള്ള തീരപ്രദേശത്ത് സൗജന്യ റേഷൻ വിതരണം ചെയ്യണമെന്ന് യോഗം അഭ്യർഥിച്ചു. പോസിറ്റിവ് രോഗികളെ വീടുകളിൽ താമസിപ്പിച്ച് ചികിത്സ നടത്തുന്ന രീതി അഴിയൂർ പഞ്ചായത്തിൽ വിജയിച്ചതിനാൽ ഇവർക്ക് ആവശ്യമുള്ള പൾസ് ഓക്സിമീറ്റർ അനുവദിച്ചുതരണമെന്നും യോഗം ആവശ്യപ്പെട്ടു. വാർഡ് 13ൽ നിയന്ത്രണം ഏർപ്പെടുത്തും. ചോമ്പാൽ ഹാർബർ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത് കുറച്ചു ദിവസത്തേക്കുകൂടി തുടരുന്നതിന് തീരുമാനിച്ചു. രോഗികൾ ഇല്ലാത്തതിനാൽ കണ്ടെയ്ൻമൻെറ് സോണിൽനിന്ന് വാർഡ് 18 ഒഴിവാക്കി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.