ഗൃഹാങ്കണ സത്യഗ്രഹം ഇന്ന്​

കണ്ണൂർ: എൽ.ഐ.സിയുടെ ഓഹരിവിൽപനക്കുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്​ ഇൻഷുറൻസ് ജീവനക്കാരും കുടുംബാംഗങ്ങളും ശനിയാഴ്ച​ വൈകീട്ട്​ നാലുമുതൽ 4.30 വരെ ഗൃഹാങ്കണ സത്യഗ്രഹം നടത്തും. എൽ.ഐ.സി എംപ്ലോയീസ് യൂനിയ​ൻെറ (എൽ.​െഎ.സി.ഇ.യു) ആഹ്വാന പ്രകാരമാണ് സമരം നടക്കുന്നത്. ഓഹരി വിൽപനക്കുള്ള നിയമനിർമാണത്തെ എതിർക്കണമെന്ന് അഭ്യർഥിക്കുന്ന നിവേദനം പാർലമൻെറ്​ അംഗങ്ങൾക്ക് സംഘടന നേതാക്കൾ സമർപ്പിച്ചു. കണ്ണൂരിൽ കെ.കെ. രാഗേഷ്, കെ. സുധാകരൻ എന്നിവർക്കും കാഞ്ഞങ്ങാട്ട് രാജ്‌മോഹൻ ഉണ്ണിത്താനും നിവേദനം നൽകി. LIC NIVEDANAM KK RAGESH MPഎൽ.ഐ.സിയുടെ ഓഹരി വിൽപനക്കെതിരെ പാർലമൻെറിൽ ഇടപെടണമെന്ന നിവേദനം എൽ.​െഎ.സി.ഇ.യു നേതാക്കൾ കെ.കെ. രാഗേഷ് എം.പിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.