സത്യഗ്രഹ സമരം

മാഹി: നാഷനൽ ടെക്​സ്​​ൈറ്റൽ കോർപറേഷനു കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനമായ മാഹി സ്പിന്നിങ് മിൽ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട്​ സംയുക്ത തൊഴിലാളി യൂനിയൻ പ്രക്ഷോഭ പരിപാടികൾ അഞ്ചാം ദിവസത്തിലേക്ക്. അഞ്ചാം ദിവസത്തെ സമരം മാഹി നഗരസഭ മുൻ കൗൺസിലറും മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സത്യൻ കേളോത്ത് ഉദ്​ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് കെ. സത്യജിത്ത് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് വി. വത്സരാജ്, ബി.എം.എസ് നേതാവ് എം. രാജീവൻ എന്നിവർ സംസാരിച്ചു. ലോക്ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയ മിൽ പ്രവർത്തിക്കാത്തതിനാൽ 500ഓളം തൊഴിലാളികളും കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതമകറ്റാൻ തയാറാവണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും കേന്ദ്ര സർക്കാർ നടത്തുന്ന തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.