നീറ്റ് പരീക്ഷ: ഒരുക്കം പൂർത്തിയായി

മാഹി: സെപ്​റ്റംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷക്ക് കുഞ്ഞിപ്പള്ളിയിൽ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിന്​ ഉന്നതതല യോഗം ചേർന്നു. പരീക്ഷക്ക് വരുന്നവരുടെ വാഹനങ്ങൾ പഞ്ചായത്ത് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തി. പഴയ റോഡ് തൽക്കാലികമായി അടക്കും. വാഹനത്തിൽ വരുന്നവർ ഗ്രൗണ്ടിന് പുറത്തിറങ്ങാൻ പാടില്ല. ആവശ്യമുള്ളവർക്ക് ഭക്ഷണം പണം നൽകിയാൽ ലഭ്യമാക്കും. ഇതിനായി ആർ.ആർ.ടി വളൻറിയർമാരുടെ സേവനം ലഭ്യമാക്കും. സ്കൂളി​ൻെറ മറ്റൊരു കെട്ടിടത്തിൽ കുട്ടികളുടെ കൂടെ വരുന്നവർക്ക് പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യം നൽകും. ക്രമീകരണങ്ങൾ അന്നേദിവസം ഉച്ചഭാഷണി മുഖേന അറിയിക്കും. സ്കുളും പരിസരവും അണുവിമുക്തമാക്കും. തെർമൽ പരിശോധനയിൽ പനിയുള്ളവർക്ക് പ്രത്യേക ക്ലാസ്​ മുറി ഒരുക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് പൊലീസി​ൻെറ സേവനം ലഭ്യമാക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.