അനധികൃത മത്സ്യവിൽപന തടഞ്ഞു

മാഹി: ചോമ്പാൽ ഹാർബറിൽ ഇതര പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്നുള്ള​ മത്സ്യവിൽപന നിർത്തലാക്കി. പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം ബുധനാഴ്​ച രാവിലെ ചോമ്പാൽ പൊലീസ് സഹായത്തോടെയാണ്​ വിൽപന നിർത്തലാക്കിയത്​. കോവിഡ് പ്രതിരോധ ചുമതലയുള്ള അധ്യാപകരായ കെ. സജേഷ് കുമാർ, ആർ.പി. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ്​ സ്ക്വാഡ് പ്രവർത്തനം നടത്തിയത്. പ്രവർത്തനത്തിൽ, മത്സ്യം കൊണ്ടുവന്ന് വിൽപന നടത്തുന്ന വാഹനം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ചോമ്പാൽ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.