പുരസ്‌കാര നിറവില്‍ അരോളി ജി.എച്ച്.എസ്.എസ്

കണ്ണൂര്‍: ജില്ലയിലെ മികച്ച പി.ടി.എക്കുള്ള പുരസ്‌കാര നിറവില്‍ അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. തുടർച്ചയായി രണ്ടാം തവണയാണ്​ വിദ്യാലയം ജില്ലതല പുരസ്‌കാരം നേടുന്നത്. സംസ്ഥാന പി.ടി.എ അവാര്‍ഡ്, അഴീക്കോട് നിയോജക മണ്ഡലത്തിലെ കെ.എം. ഷാജി എം.എല്‍.എയുടെ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നേരത്തെ നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്​. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എയായി കഴിഞ്ഞ നാലുവര്‍ഷമായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടത് ഈ വിദ്യാലയത്തിലെ പി.ടി.എയാണ്. വിദ്യാലയത്തി‍ൻെറ വികസന പ്രവര്‍ത്തനങ്ങളില്‍ പി.ടി.എ നടത്തുന്ന സജീവമായ ഇടപെടലുകളാണ് ബഹുമതികള്‍ക്ക് വിദ്യാലയത്തെ സഹായിച്ചത്. പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികവു പുലര്‍ത്തുന്ന വിദ്യാലയം വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നിലനിര്‍ത്തിവരുന്നു. പി.ടി.എ, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്. 'വിഷന്‍ 20 ട്വൻറി' എന്ന പേരില്‍ വിദ്യാലയം ആവിഷ്‌കരിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ടി. അജയന്‍ പ്രസിഡൻറും പ്രിന്‍സിപ്പല്‍ എന്‍.പി. എഴില്‍രാജ് സെക്രട്ടറിയും ഹെഡ്മിസ്ട്രസ് എ.സി. സുജിത ട്രഷററും പി.കെ. വിജിത മദര്‍ പിടി.എ പ്രസിഡൻറുമായ കമ്മിറ്റിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.