സമ്പർക്കപ്പകർച്ച: മാലൂർ പഞ്ചായത്തിൽ ജാഗ്രത

ഉരുവച്ചാൽ: മാലൂർ പഞ്ചായത്തിൽ കോവിഡ്​ സമ്പർക്കപ്പകർച്ച ഭീതിയുടെ പശ്ചാത്തലത്തിൽ ജാഗ്രത കർശനമാക്കി. കോവിഡ്​ ബാധിച്ച്​ കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയുമായി സമ്പർക്കത്തിലായ നിരവധി പേർ നിരീക്ഷണത്തിലാണ്​. ശിവപുരം കുട്ടിക്കുന്നിലെ സൈന മൻസിലിൽ പരേതനായ അയമുവി​ൻെറ ഭാര്യ പി. ആയിഷയാണ്​ മരിച്ചത്​. ആയിഷക്ക് പെൻഷൻ തുക നൽകാൻ പോയ ബാങ്ക് ജീവനക്കാരൻ കോവിഡ് സ്​ഥിരീകരിച്ച്​ ചികിത്സയിലാണ്. കോഴിക്കോ​െട്ട സ്വകാര്യ ആശുപത്രിയിലായിരുന്നു ആയിഷ മരിച്ചത്​. വൃക്ക സംബന്ധമായ ചികിത്സക്ക് ഒരാഴ്ച മുമ്പാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ​ പ്രവേശിപ്പിച്ചത്​. അസുഖം കൂടിയതിനെത്തുടർന്ന് കോഴിക്കോ​െട്ട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ കോവിഡ് പരിശോധനയിലാണ്​ പോസിറ്റിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.