എസ്.ഡി.പി.ഐ ദേശീയപാത ഉപരോധത്തിനിടെ സംഘര്‍ഷം; ആറുപേര്‍ക്കു പരിക്ക്

ഒരുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു കണ്ണൂര്‍: എസ്.ഡി.പി.ഐ പാലക്കാട് ജില്ല പ്രസിഡൻറ്് എസ്.പി. അമീര്‍ അലി ഉള്‍പ്പെടെ നേതാക്കളെ അറസ്​റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാല്‍ടെക്സ്​ ജങ്​ഷനിൽ പ്രവര്‍ത്തകര്‍ നടത്തിയ ദേശീയപാത ഉപരോധത്തിനിടെ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. തെക്കി ബസാറില്‍നിന്നും ചേംബര്‍ ഹാള്‍ പരിസരത്തുനിന്നും തുടങ്ങിയ ഉപരോധം കാല്‍ടെക്സില്‍ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്​ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് മണ്ഡലം സെക്രട്ടറി ടി.കെ. നവാസ്, കണ്ണൂര്‍ മണ്ഡലം പ്രസിഡൻറ് ബി. ഷംസുദ്ദീന്‍ മൗലവി, മുഹമ്മദ് റഫാന്‍, അബ്​ദുന്നാസിര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് ചേംബര്‍ ഹാള്‍ ഭാഗത്തും പൊലീസെത്തി ലാത്തിവീശി. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദ‍​ൻെറ നേതൃത്വത്തി​ലെ പൊലീസ് സംഘമാണ് ഉപരോധക്കാരെ നേരിട്ടത്. ഉപരോധം സംസ്ഥാന സെക്രട്ടറി കെ.കെ. അബ്​ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.സി. ജലാലുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു. പടം.. സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.