സജിത്ത്‌ ലാല്‍ സ്മൃതി മണ്ഡപം തകര്‍ത്തതില്‍ കെ.എസ്.യു പ്രതിഷേധം

കണ്ണൂര്‍: പയ്യന്നൂരിലെ കെ.പി. സജിത്ത്‌ ലാല്‍ സ്മൃതിമണ്ഡപം സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതിലും അക്രമികള്‍ക്ക് സംരക്ഷണമൊരുക്കുന്ന പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡി.സി.സി ഓഫിസില്‍ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ്​സ്​റ്റാന്‍ഡില്‍ പ്രതിഷേധ യോഗത്തോടെ സമാപിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.പി. അബ്​ദുല്‍ റഷീദ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​് പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. അതുല്‍, ജില്ല ഭാരവാഹികമായ സി.ടി. അഭിജിത്ത്, ഫര്‍ഹാന്‍ മുണ്ടേരി, നവനീത് നാരായണന്‍, അന്‍സില്‍ വാഴപ്പള്ളില്‍, മുഹമ്മദ് റിബിന്‍, ഹരികൃഷ്ണന്‍ പാലാട്, കെ. റാഹിബ്, എന്‍.പി. അനുരാഗ്, വി.കെ. റനീസ്, അക്ഷയ് ആയിക്കര, അലേഖ് കാടാച്ചിറ, സുഫൈന്‍ സുബൈര്‍, എം.പി. വിസ്മയ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.