വിദ്യാർഥികളെ അനുമോദിക്കും

കല്യാശ്ശേരി: കല്യാശ്ശേരി അഗ്രികൾചറിസ്​റ്റ്​ ആൻഡ്​ ലേബേർസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ 'എ' ക്ലാസ്​ മെംബർമാരുടെ മക്കളിൽ നിന്ന്​ 10, 12 ക്ലാസ്​ പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിക്കും. അർഹതപ്പെട്ടവർ മാർക്ക്‌ ലിസ്​റ്റി​ൻെറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും രക്ഷിതാവി​ൻെറ മെംബർ നമ്പറും സഹിതം അപേക്ഷ സെപ്റ്റംബർ 25നുമുമ്പ്​ സംഘം സെക്രട്ടറിക്ക് സമർപ്പിക്കണം. അക്രഡിറ്റഡ് എൻജിനീയർ നിയമനം കണ്ണപുരം: കണ്ണപുരം പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ബി.ടെക് (സിവിൽ) യോഗ്യതയുള്ള​ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം തിങ്കളാഴ്ച രാവിലെ 11ന്​ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.