കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു

ചെറുപുഴ: കനത്ത കാറ്റിലും മഴയിലും നേന്ത്രവാഴത്തോട്ടം നശിച്ചു. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരുമേനി കോറാളിയിലെ പേഴുംകാട്ടില്‍ ജോസഫി​ൻെറ വാഴത്തോട്ടം പൂര്‍ണമായി നശിച്ചു. വിളവെടുക്കാറായ 70 ഓളം വാഴകളാണ് നശിച്ചത്. കാലവര്‍ഷക്കെടുതിയില്‍ മലയോരത്ത് വ്യാപകമായി ഹ്രസ്വകാല വിളകള്‍ നശിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. കാറ്റടിച്ച് മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലാകുന്നതും പതിവായി. പടം: chp krishi nasham കാറ്റില്‍ നശിച്ച തിരുമേനി കോറാളിയിലെ പേഴുംകാട്ടില്‍ ജോസഫി​ൻെറ നേന്ത്രവാഴത്തോട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.