'ജില്ലയെ കലാപഭൂമിയാക്കാൻ ആർ.എസ്.എസ് ശ്രമം'

കണ്ണൂർ: രാഷ്​ട്രീയ കൊലപാതകങ്ങളുടെ ദീർഘകാല ഇടവേള ഭേദിച്ച് ചിറ്റാരിപ്പറമ്പിലെ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നതിലൂടെ സമാധാനം നിലനിൽക്കുന്ന ജില്ലയെ വീണ്ടും കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്ന​െതന്ന്​ വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷതവഹിച്ചു. ബർണബാസ് ഫെർണാണ്ടസ്, എൻ.എം. ഷെഫീഖ്, ഫൈസൽ മാടായി, പള്ളിപ്രം പ്രസന്നൻ, ഷാഹിന ലത്തീഫ്, മുഹമ്മദ് ഇംതിയാസ്, കെ.പി. മുനീർ, സാജീദ ഷജീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.