മത്സ്യബന്ധന ബോട്ട് തകർന്നു

എൻജി​ൻെറ ഭാഗങ്ങൾ ഒഴുകിപ്പോയി പഴയങ്ങാടി: മത്സ്യബന്ധനത്തിനുശേഷം പുതിയങ്ങാടി കടലിൽ നങ്കൂരമിട്ടുനിർത്തിയ ബോട്ട് ശക്തമായ കാറ്റിലും തിരയിലുംപെട്ട് കരയിലെത്തി. പുതിയങ്ങാടിയിലെ ടി.കെ. മുസ്തഫയുടെ ഉടമസ്​ഥതയിലുള്ള 'കായിക്കാരൻ' മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടി​ൻെറ മുൻഭാഗത്ത് കേടുപറ്റിയിട്ടുണ്ട്. എൻജി​ൻെറ ഭാഗങ്ങൾ ഒഴുകിപ്പോയി. വലയും മത്സ്യബന്ധന ഉപകരണങ്ങളും കടലിൽ നഷ്​ടപ്പെട്ടു. മുപ്പതോളം തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. അമ്പതു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.