കടലിൽ കാണാതായ മത്സ്യ​െത്താഴിലാളിയെ കണ്ടെത്തിയില്ല

ബോട്ട് പൊലീസ് കസ്​റ്റഡിയിൽ, ഫോറൻസിക് പരിശോധന നടത്തി തലശ്ശേരി: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ ഒരാഴ്​ചയായിട്ടും കണ്ടെത്താനായില്ല. കൊല്ലം പയറ്റുവിള ഇരവിപുരം മണക്കാട് ചേരിയിലെ വി. സുരേഷ് കുമാറിനെയാണ് (55) മത്സ്യബന്ധനത്തിനിടയിൽ പുറംകടലിൽ കാണാതായത്. കേസന്വേഷണത്തി‍ൻെറ ഭാഗമായി, സുരേഷ് കുമാർ ജോലിചെയ്​ത ബോട്ട് തലശ്ശേരി തീരദേശ പൊലീസ് കസ്​റ്റഡിയിലെടുത്തു. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്ധർ ബോട്ടിൽനിന്നും തെളിവുകൾ ശേഖരിച്ചു. ഇവ മുദ്ര​െവച്ച് റീജനൽ ലബോറട്ടറിയിൽ പരിശോധനക്കയച്ചു. തലശ്ശേരി തലായി തീരത്തുനിന്ന്​ 33 നോട്ടിക്കൽ മൈൽ ദൂരെ പുറംകടലിലാണ് സുരേഷ് കുമാറിനെ കാണാതാവുന്നത്. തലശ്ശേരി തീരദേശ പൊലീസിൻെറ അഭ്യർഥന പ്രകാരം നാവികസേനയുടെ കപ്പൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. സെപ്റ്റംബർ ഒന്നിന് ഉച്ചയോടെ മനാഫ് എന്നയാളുടെ ഗാലക്​സി ബോട്ടിലാണ് പുന്നോൽ പെട്ടിപ്പാലം കോളനിയിലെ കാർത്തിക്, ചാലിൽ ചർച്ച് കോമ്പൗണ്ടിലെ റോയ് ബാബു ഡിക്രൂസ്, തിരുവനന്തപുരം സ്വദേശി ബാബു എന്നിവർക്കൊപ്പം സുരേഷ് കുമാർ മത്സ്യബന്ധനത്തിന് പോയത്. അന്ന് രാത്രി 10ന് പുറംകടലിൽ വലയിട്ട് എല്ലാവരും ബോട്ടിൽ കിടന്നുറങ്ങി. പിറ്റേ ദിവസം പുലർച്ച മൂന്നിന് കൂടെയുള്ളവർ ഉറക്കമുണർന്നപ്പോൾ സുരേഷ് കുമാറിനെ കാണാനില്ലായിരുന്നു. ഡിക്രൂസി‍ൻെറ പരാതിയിലാണ് തലശ്ശേരി തീരദേശ പൊലീസ് കേസെടുത്തത്. പരാതിക്കാരൻ ഉൾപ്പെടെ സംഭവദിവസം ബോട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. സുരേഷ് കുമാർ മുഴുസമയ മത്സ്യബന്ധന തൊഴിലാളിയായിരുന്നില്ല. നാട്ടിൽ നേരത്തെ ഇലക്ട്രീഷ്യനായിരുന്നു. ഭാര്യയും മക്കളുമുണ്ട്. കുടുംബവുമായി പിണങ്ങി തലശ്ശേരിയിൽ എത്തിയതായിരുന്നു. ഇതിനിടയിൽ വിഴിഞ്ഞം, മുനമ്പം ഭാഗങ്ങളിലും മത്സ്യത്തൊഴിലാളിയായി ജോലി ചെയ്​തിരുന്നു. ലോക്​ഡൗൺ കാലം മുതൽ തലശ്ശേരിയിലുണ്ട്. അന്വേഷണം തുടരുകയാണെന്ന് തലശ്ശേരി തീരദേശ പൊലീസ് അറിയിച്ചു. പടം.....TLY SURESH KUMAR..............തലശ്ശേരി പുറംകടലിൽ കാണാതായ മത്സ്യബന്ധനത്തൊഴിലാളി സുരേഷ് കുമാർ TLY BOAT...............സുരേഷ് കുമാർ മത്സ്യബന്ധനത്തിനുപോയ ബോട്ട് ഫോറൻസിക് വിദഗ്​ധർ പരിേശാധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.