നാട്ടുകാർ ചോദിക്കുന്നു; നെല്യാട്ടേരി പാലം പണി എന്ന് പൂർത്തിയാവും

ഇരിട്ടി: ഇ.പി. ജയരാജന്‍ എം.എല്‍.എ ആസ്​തിവികസന ഫണ്ടില്‍ നിന്നും ഉളിയില്‍ നെല്യാട്ടേരി തോടിന് കുറുകെ ഗതാഗത സൗകര്യമുള്ള പാലം നിര്‍മാണത്തിന് ഒരുകോടിരൂപ അനുവദിച്ചത് അഞ്ചു വർഷം മുമ്പാണ്. എന്നാൽ, നെല്യാട്ടേരി നിവാസികളുടെ യാത്രാദുരിതത്തിന് ഇപ്പോഴും അറുതിയായില്ല. ഉള്ള നടപ്പാലവും പുതിയപാലത്തി​ൻെറ നിര്‍മാണത്തിനായി പൊളിച്ചതോടെ നാട്ടുകാര്‍ താൽക്കാലിക മരപ്പാലം നിര്‍മിച്ചാണ് ഇപ്പോള്‍ തോട് കടന്നുപോകുന്നത്. നിര്‍മാണത്തി​ൻെറ ആദ്യചുമതല ഏല്‍പിച്ചത് പൊതുമരാമത്ത് വകുപ്പിനെയായിരുന്നു. ഇതിനായി പഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് ഒരു ലക്ഷം രൂപ ചെലവില്‍ മണ്ണ് പരിശോധനയും നടത്തി . രണ്ടുവര്‍ഷത്തിനുശേഷം പാലത്തി​ൻെറ ഘടനയെ സംബന്ധിച്ച സാങ്കേതികപ്രശ്‌നം ചൂണ്ടിക്കാട്ടി നിര്‍മാണചുമതലയില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് കൈയൊഴിഞ്ഞു. എട്ട് മീറ്റര്‍ വീതിയില്‍ കുറഞ്ഞ പാലത്തി​ൻെറ നിര്‍മാണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പി.ഡബ്ല്യു.ഡി നിലപാട്. പിന്നീട് നാട്ടുകാരുടെ നിരന്തര മുറവിളിക്കൊടുവില്‍ പഞ്ചായത്ത് ഭരണസമിതിയുടെയും എം.എല്‍.എയുടെയും ശ്രമഫലമായി പ്രവൃത്തി ഒന്നര വര്‍ഷം മുമ്പ് തദ്ദേശ സ്ഥാപനത്തിന്​ കീഴിലെ എല്‍.എസ്.ജി.ഡി വിഭാഗം ഏറ്റെടുത്തു. വീണ്ടും പഞ്ചായത്ത്് ഒരു ലക്ഷം രൂപ ചെലവില്‍ മണ്ണ്് പരിശോധനയും മൂന്ന്്് ലക്ഷം രൂപ ചെലവില്‍ ഡിസൈനും എസ്​റ്റിമേറ്റും തയാറാക്കി എല്‍.എസ്.ജി.ഡിക്ക്​ കൈമാറി. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം മുമ്പ് പ്രവൃത്തി കരാര്‍ നല്‍കി. 5.5 മീറ്റര്‍ വീതിയും 11 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മാണം. പാലത്തോടൊപ്പം പടിക്കച്ചാല്‍ ഭാഗത്തെ അനുബന്ധ റോഡ് 95 മീറ്ററും ഉളിയില്‍ ഭാഗത്തേത് 65 മീറ്ററും പാലത്തിന് തുല്യമായി ഉയര്‍ത്തി ടാറിങ് പ്രവൃത്തിയും നടത്തണമെന്നാണ് കരാര്‍. പിണറായി ഇന്‍ഡസ്​ട്രിയല്‍ സഹകരണ സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ പാലത്തി​ൻെറ തൂണി​ൻെറ പൈലിങ്​ പൂര്‍ത്തിയായല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നിട്ടില്ല. കാലവര്‍ഷത്തില്‍ തോട്ടില്‍ വെള്ളം കയറി നടന്നുപോകാന്‍ പോലും പ്രയാസം നേരിട്ടതോടെ പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന്്് ഒരുക്കിയ താൽക്കാലിക മരപ്പാലത്തിലൂടെയാണ് അത്യാവശ്യ യാത്രക്കാര്‍ കടന്നുപോകുന്നത്. വിദ്യാർഥികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന പാലം അടുത്ത മഴ കനക്കും മുമ്പെങ്കിലും പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.