ശ്രീകണ്ഠപുരത്ത് കടകൾ തുറന്നു; പിന്നാലെ നവ മാധ്യമങ്ങളിൽ വാക്​തർക്കം

ശ്രീകണ്ഠപുരം: ഏറെ ദിവസത്തെ അടച്ചിടലിനു ശേഷം ശ്രീകണ്ഠപുരം ടൗൺ തിങ്കളാഴ്ച തുറന്നു. ഞായറാഴ്ച രാത്രി കലക്ടർ ടി.വി. സുഭാഷാണ് അനുമതി നൽകിയത്. ടൗൺ ഉൾപ്പെടുന്ന 26ാം വാർഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നായിരുന്നു അടച്ചിട്ടത്. സമൂഹ വ്യാപനം തടയാനായിരുന്നു നടപടി. ഉത്രാടദിനത്തിൽ മാത്രം പകൽ തുറക്കാനും അനുമതി നൽകിയിരുന്നു. പിന്നീടിങ്ങോട്ട് പൂർണമായും അടച്ചിട്ടു. കോവിഡ് ബാധയുള്ളവരുടെ വീടി​ൻെറ നൂറുമീറ്റർ ചുറ്റളവ് മൈക്രോ ക​െണ്ടയ്ൻമൻെറ്​ സോണാക്കി ചുരുക്കിയാണ് ശ്രീകണ്ഠപുരം ടൗൺ തുറക്കാൻ നിലവിൽ അനുമതി നൽകിയത്. എന്നാൽ, കടകൾ തുറക്കാൻ ഇടപെട്ടത് തങ്ങളാണെന്ന വാദവുമായി പലരും രംഗത്തു വന്നതോടെ നവ മാധ്യമങ്ങളിൽ ചൂടേറിയ വാക്പോരും ചർച്ചയും തുടങ്ങി. വ്യാപാരി ഏകോപന സമിതിയുടെ ഇടപെടലിനെ തുടർന്നാണ് കടകൾ തുറക്കാൻ കലക്ടർ അനുമതി നൽകിയതെന്നാണ് അവരുടെ വാദം. നഗരം തുറക്കണമെന്നാവശ്യപ്പെട്ട് ഏകോപന സമിതി വ്യാപാരികൾ കടകളുടെ താക്കോൽ ശേഖരിച്ച് കലക്ടർക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതിനിടെ നഗരം തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ പി.പി.രാഘവൻ കലക്ടർക്ക് കത്ത് നൽകിയിരുന്നു. പൊലീസും കടകൾ തുറക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് കലക്ടർക്ക് നൽകിയിരുന്നു. വ്യാപാരി സമിതി പ്രവർത്തകരും നഗരം തുറക്കണമെന്നാവശ്യപ്പെട്ട് കലക്ടറെ സമീപിച്ചിരുന്നു. ഇതിനെല്ലാമിടെയാണ് കലക്ടറുടെ നിർദേശാനുസരണം കഴിഞ്ഞ ദിവസം കടകൾ തുറന്നത്. ഇതോടെയാണ് എല്ലാവരും കട തുറപ്പിച്ചതി​ൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് തങ്ങളുടെ കഴിവാണെന്ന വാദം നിരത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.