കഞ്ചാവ്: ഏഴു യുവാക്കളെ പിടികൂടി

പേരാവൂർ: കഞ്ചാവ് കൈവശം ​െവച്ച് ഉപയോഗിച്ച ഏഴു യുവാക്കളെ തുടിയാട് കുരിശുപള്ളിക്കു സമീപം പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. മഞ്ഞളാംപുറം സ്വദേശികളായ അഖിൽ ജോസഫ്, സി.ഡി. അനീഷ്, നിധിൻ സണ്ണി, കൊളക്കാട് സ്വദേശികളായ ജയ്മോൻ ദേവസ്യ, എബീസ് ജോർജ്, അലൻ ബാബു, അടിച്ചൂറ്റിപ്പാറ സ്വദേശി അലൻ എബ്രഹാം എന്നിവരാണ് തുടിയാട് കുരിശുപള്ളിക്കു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തു​െവച്ച് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ എക്സൈസ് സംഘത്തി​ൻെറ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 35 ഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് പ്രിവൻറിവ് ഓഫിസർ എം.പി. സജീവ​ൻെറ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, പി.എസ്. ശിവദാസൻ, എൻ.സി. വിഷ്ണു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.