അനുകുമാരി തലശ്ശേരി സബ് കലക്​ടർ

തലശ്ശേരി: തലശ്ശേരി സബ് കലക്​ടറായി അനുകുമാരി തിങ്കളാഴ്​ച ചുമതലയേറ്റു. 2018 ബാച്ച് സിവിൽ സർവിസ് പരീക്ഷയിൽ രണ്ടാം റാങ്കുകാരിയായ ഇവർ തിരുവനന്തപുരത്ത് അസി. കലക്​ടറായി ട്രെയ്​നിങ് കഴിഞ്ഞതിന് ശേഷമാണ് സബ് കലക്​ടറായി തലശ്ശേരിയിൽ എത്തുന്നത്. ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയാണ്. ഭർത്താവും ഒരു കുട്ടിയുമുണ്ട്. തലശ്ശേരിയിൽ സബ് കലക്​ടറായിരുന്ന ആസിഫ് കെ. യൂസഫ് തിരുവനന്തപുരത്തേക്ക് മടങ്ങി. ഇദ്ദേഹത്തിന്​ പുതിയ ചുമതല നൽകിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.