സി.ബി.ഐ അന്വേഷണം വേണം -കെ. മുരളീധരൻ

തലശ്ശേരി: വെഞ്ഞാറമൂട് കൊലപാതകം, കതിരൂർ പൊന്ന്യം ബോംബ് സ്ഫോടനം, മയക്കുമരുന്ന് ഇടപാടുകൾ തുടങ്ങിയ സംഭവങ്ങളിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് കെ. മുരളീധരൻ എം.പി. മൂന്നിലും സി.പി.എം ബന്ധമുണ്ടെന്നും മുരളീധരൻ ആരോപിച്ചു. തലശ്ശേരിയിൽ കോൺഗ്രസ് ഉപവാസത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് കൊലപാതകത്തിനിടയായത് അവിടത്തെ ഡി.കെ. മുരളി എം.എൽ.എയും ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീമും തമ്മിലുള്ള തർക്കമാണ്. കതിരൂർ പൊന്ന്യത്തെ ബോംബ് സ്ഫോടനം യാദൃച്ഛികമല്ല. സി.പി.എം പാർട്ടി ഗ്രാമമാണത്. തെരഞ്ഞെടുപ്പുകളിൽ പോലും ബൂത്തുകളിൽ ഞങ്ങൾക്ക് ഏജൻറുമാരെ ഇരുത്താൻ കഴിയാത്ത സ്ഥലമാണത്. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇതാവർത്തിക്കുമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് സ്ഫോടനത്തിലൂടെ സി.പി.എം നൽകുന്നതെന്ന് മുരളീധരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.