കോവിഡ് ജാഗ്രത: ആലക്കോട്ടെ കടകളുടെ പ്രവർത്തന സമയം അഞ്ചുമണി വരെ

ആലക്കോട്: കണ്ടെയ്​ൻമൻെറ് സോണായി മാറിയ ആലക്കോട് പഞ്ചായത്ത് ഏഴാം വാർഡിലുൾപ്പെട്ട ആലക്കോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകീട്ട്​ അഞ്ചുമണി വരെയാക്കി. ഏഴാം വാർഡ് പൂർണമായും അടച്ചിടാനാണ് കലക്​ടർ നിർദേശിച്ചിരുന്നതെങ്കിലും കോവിഡ് ജാഗ്രത സമിതി യോഗം ചേർന്ന് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഇനി ഒരറിയിപ്പ് ഉണ്ടാകുംവരെ ഈ നില തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.