പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

തളിപ്പറമ്പ്: തളിപ്പറമ്പിൽ . ചപ്പാരപ്പടവ് കൂവേരി തേറണ്ടി സ്വദേശി പി.വി. ദിഗേഷിനെയാണ് (32) തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥൻ അറസ്​റ്റ്​ ചെയ്​തത്. പെൺകുട്ടിയുടെ കുടുംബ സുഹൃത്താണ് അറസ്​റ്റിലായ യുവാവ്. ഈ പരിചയം മുതലെടുത്ത് പെണ്‍കുട്ടി താമസിക്കുന്ന വീടിന് സമീപത്തെ റബര്‍തോട്ടത്തിലേക്ക് വിളിച്ചുവരുത്തി കുട്ടിയെ പ്രതി ബലാത്സംഗം ചെയ്​തുവെന്നാണ് പരാതി. ജൂലൈ ഒമ്പതിന് ഉച്ച ര​േണ്ടാടെയാണ് പരാതിക്കാസ്പദമായ സംഭവം. ഇയാൾ നിരവധി തവണ പീഡിപ്പിച്ചതായും പറയുന്നു. ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി സംഭവം പുറത്തുപറയാൻ ഭയന്നിരുന്നതായി പൊലീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.