അധ്യാപകനെ ആദരിച്ചു

തലശ്ശേരി: അധ്യാപക ദിനത്തിൽ മാതൃകാധ്യാപകനെ ലയൺസ് ക്ലബ് ഭാരവാഹികൾ ആദരിച്ചു. കവിയും ബാലസാഹിത്യകാരനും അധ്യാപകനുമായ രാജൻ പാലയാടിനെയാണ് ധർമടം ലയൺസ് ക്ലബ് ആദരിച്ചത്. സോൺ ചെയർപേഴ്​സൻ പ്രദീപ് പ്രതിഭ ഉദ്ഘാടനം ചെയ്​തു. പ്രസിഡൻറ് മേജർ പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി. സുധേഷ്, സി.കെ. ദിലീപ് മാസ്​റ്റർ, കെ.കെ. രമേശൻ, ടി.എം. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.