ചികിത്സ സഹായം കൈമാറി

ശ്രീകണ്​ഠപുരം: മരത്തി​ൻെറ ശിഖരം മുറിക്കുന്നതിനിടെ അപകടത്തിൽപെട്ട് പരിക്കേറ്റ തൊഴിലാളിക്ക് കൈത്താങ്ങ്. ശ്രീകണ്​ഠപുരം മേഖലയിലെ പന്തൽ തൊഴിലാളി നിടിയേങ്ങയിലെ പ്രദീപ​ൻെറ (ഇട്ടി) ചികിത്സക്കാണ് പന്തൽ-ലൈറ്റ് ആൻഡ്​ സൗണ്ട് ഓണേഴ്‌സ് അസോസിയേഷൻ ശ്രീകണ്​ഠപുരം മേഖല കമ്മിറ്റി തുക കൈമാറിയത്. കോവിഡിനെ തുടർന്ന് പന്തൽ മേഖലയിലെ പണി കുറഞ്ഞതോടെയാണ് പ്രദീപൻ മരം മുറിക്കുന്ന ജോലിക്ക് പോയത്. ഇതിനിടയിലാണ് അപകടമുണ്ടായത്. അസോസിയേഷൻ പ്രസിഡൻറ് കെ‌. സിയാദ്, സെക്രട്ടറി വി.പി. ജയകൃഷ്​ണൻ, ട്രഷറർ ഇ.കെ. താജുദ്ദീൻ, ജോ. സെക്രട്ടറി മായ രാജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.