പൊന്ന്യത്തെ ബോംബ് സ്ഫോടനം; സി.പി.എം കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നു -യു.ഡി.എഫ്

തലശ്ശേരി: നാട്ടിൽ കലാപം അഴിച്ചുവിടാനുള്ള സി.പി.എമ്മി‍ൻെറ ബോധപൂർവമായ ശ്രമമാണ് കതിരൂർ പൊന്ന്യം പാലത്തിനടുത്ത് ചൂളയിൽ നടന്ന ബോംബ് സ്ഫോടനമെന്ന് യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി. സ്ഫോടനത്തിൽ പരിക്കേറ്റവരെ പൊലീസിനെ പോലും അറിയിക്കാതെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ ഒളിചികിത്സ നടത്താനുള്ള ശ്രമമാണ് പാളിയത്. ബോംബ് നിർമാണത്തിന് നേതൃത്വം കൊടുത്തവരെയും ഒത്താശ ചെയ്ത രാഷ്​ട്രീയ നേതൃത്വത്തിനെതിരെയും ഭീകര നിരോധന നിയമപ്രകാരം കേസെടുത്ത് ജയിലിലടക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.