ബോധന പഠനസാമഗ്രിയുടെ പ്രചാരണം; അംഗീകാരനിറവിൽ പ്രകാശൻ മാസ്​റ്റർ

പയ്യന്നൂര്‍: പുസ്തകങ്ങൾക്കപ്പുറം ബോധന പഠനസാമഗ്രികൾ തേടുകയും അവ കുട്ടികളിലേക്ക് പകർന്നുനൽകുകയും ചെയ്തതാണ് പ്രകാശൻ മാസ്​റ്ററെ അംഗീകാരത്തിന് അർഹനാക്കിയത്. ഇത്തരം പഠന സാമഗ്രികളുപയോഗിച്ചുള്ള ശിക്ഷണം കുട്ടികളുടെ പഠന മികവിനെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തിലെത്തിക്കുകയായിരുന്നു രാമന്തളി പഞ്ചായത്ത് ജി.എല്‍.പി.എസിലെ പ്രൈമറി വിഭാഗം അധ്യാപകന്‍ എം.വി. പ്രകാശൻ മാസ്​റ്റർ. അധിക പ്രവര്‍ത്തനങ്ങളിലൂടെയുള്ള കുട്ടികളുടെ പഠനനേട്ടം ഇദ്ദേഹത്തി​ൻെറ പരിശ്രമങ്ങളുടെ ഫലമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു. കുട്ടികളുടെ സംഭാഷണം മെച്ചപ്പെടുത്താനും കണക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മടുപ്പില്ലാതെ ചെയ്ത് പഠിക്കാനും ഇത്തരം അധ്യാപനരീതി ഫലപ്രദമാണെന്ന് ഇദ്ദേഹം തിരിച്ചറിയുകയായിരുന്നു. ഇത് സ്വന്തം ക്ലാസുകളിലും പിന്നീട് മറ്റ് വിദ്യാലയങ്ങളിലേക്കും പകർന്നുനൽകി. പരിശീലനക്ലാസുകള്‍ സംഘടിപ്പിച്ചാണ് സ്വന്തം വിദ്യാലയത്തിന് പുറത്തേക്ക് പുതിയ അധ്യയനരീതി വികസിപ്പിച്ചത്. കുട്ടികളും അധ്യാപകരും സുഹൃത്തുക്കളായാല്‍ പഠിക്കാനുള്ള കാര്യങ്ങള്‍ രസകരവും അനായാസകരവുമായി മാറുമെന്ന്​ പ്രകാശന്‍ മാസ്​റ്റർ സാക്ഷ്യപ്പെടുത്തുന്നു. ജൂഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവായ ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ജൂഡോ പരിശീലനവും നല്‍കുന്നുണ്ട്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ് പയ്യന്നൂര്‍ സ്വദേശിയായ എം.വി. പ്രകാശന്‍. ഭാര്യ: ഷീബ. മക്കള്‍: പ്രജുല്‍, അതുല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.