വിടവാങ്ങിയത് മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച കർമയോഗി

പയ്യന്നൂർ: സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അറത്തിൽ ഓണത്താൻ കാരക്കാട്ടില്ലം കാരണവർ ഒ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ വിടവാങ്ങലോടെ നഷ്​ടമായത് മണ്ണിനെയും പ്രകൃതിയെയും മനുഷ്യനെയും സ്നേഹിച്ച കർമയോഗിയെ. വനവത്കരണത്തിന് പ്രേരിപ്പിക്കുന്ന സർക്കാർ തീരുമാനത്തിനുമുമ്പ് സ്വന്തം പറമ്പിലെ മരങ്ങൾ സംരക്ഷിച്ചും പുതിയവ നട്ടും പ്രകൃതിയോട് ചേർന്നുനിൽക്കാൻ ഇദ്ദേഹത്തിനായി. ശതാഭിഷേക ചടങ്ങുകൾ കഴിഞ്ഞ് അധികം കഴിയാതെയാണ് ഒ.കെ.പി. നമ്പൂതിരിയുടെ വിടവാങ്ങൽ. കേന്ദ്രമന്ത്രി വി. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ടി.വി. രാജേഷ് എം.എൽ.എ, യോഗക്ഷേമസഭ ജില്ല സെക്രട്ടറി പി.എൻ.ഡി. നമ്പൂതിരി തുടങ്ങിയവർ ആശംസ നേർന്നിരുന്നു. അറത്തിൽ ചെറുപ്പാറയിൽ അറുപതാണ്ടുകൾക്ക് മു​േമ്പ തറവാട്ട് സ്ഥലത്തുനിന്നും 60 സൻെറ്​ സംഭാവന ചെയ്ത് ഗ്രാമോദ്ധാരണ വായനശാല പ്രസ്ഥാനം തുടങ്ങിയ നമ്പൂതിരി അതി​ൻെറ വഴികാട്ടികൂടിയാണ്​. വായനശാലയോടനുബന്ധിച്ച് പുതിയ മന്ദിര നിർമാണം പൂർത്തിയാക്കിയതും ഇദ്ദേഹത്തി​ൻെറ നേതൃത്വത്തിലാണ്. ഇതിൽനിന്ന് നൽകിയ അഞ്ച് സൻെറ്​ സ്ഥലത്ത് അംഗൻവാടിയും 10 സൻെറിൽ കുടുംബാരോഗ്യ കേന്ദ്രവും ഏഴ് സൻെറിൽ സാംസ്കാരിക നിലയവും സ്ഥാപിതമായി. ശ്രീഭദ്രപുരം ക്ഷേത്ര പാരമ്പര്യ ട്രസ്​റ്റി, ഉത്തര കേരള നമ്പൂതിരി സമാജം സംഘാടകൻ, യോഗക്ഷേമസഭ ഉപസഭ പ്രസിഡൻറ്​ തുടങ്ങിയ നിലകളിലും സജീവമായിരുന്നു. കർഷകപുരസ്കാരവും വനവത്​കരണ സംരക്ഷണ പ്രവർത്തനത്തിന് സംസ്ഥാന സർക്കാറി​ൻെറ അഗ്രോ ഫോറസ്ട്രി അവാർഡും ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.