പ്രതിഷേധ ധർണ

ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് വിവാദം പുകയുന്നു. പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സ​ൻെറ കുടുംബമാണ് തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ്​ ആരോപണം. ഇദ്ദേഹത്തി​ൻെറ രാജി ആവശ്യപ്പെട്ട്​ എൽ.ഡി.എഫ് നേതൃത്വത്തിൽ അയ്യങ്കുന്ന് പഞ്ചായത്ത് ഓഫിസിനുമുന്നിലും പഞ്ചായത്ത് തലത്തിലും സമരപരിപാടികൾ തുടങ്ങി. പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയും ധർണയും സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.ടി. സജീവൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ബിനോയ് കുര്യൻ, വൈ.വൈ. മത്തായി, സി.വി. ശശീന്ദ്രൻ, കെ.പി. ബാബു എന്നിവർ സംസാരിച്ചു. അയ്യങ്കുന്ന് വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ആൻറണി മേച്ചേരി, എൻ.ഐ. സുകുമാരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.