പൂക്കടകൾക്കെതിരായ പൊലീസ്​ നടപടിയിൽ പ്രതിഷേധം

'കാണേണ്ടതുപോലെ കാണാൻ' തയാറാകാത്തതിലുള്ള വിരോധമാണ്​ പൊലീസ്​ നടപടിക്ക്​ പിന്നിലെന്ന്​ ആക്ഷേപം കണ്ണൂർ: കോവിഡ്​ നിയന്ത്രണത്തി​ൻെറ ​മറവിൽ കണ്ണൂർ നഗരത്തിലെ പൂക്കടകൾ പൊലീസ്​ പൂട്ടിച്ചതായി പരാതി. ഉത്രാടം ദിനത്തിൽ രാവിലെ കടകൾ പൂട്ടിച്ച്​ താക്കോലുമായിപോയ പൊലീസ്​ ഇതുവരെ കട തുറക്കാൻ അനുവദിച്ചിട്ടില്ല. കണ്ണൂർ മുനീശ്വരൻ കോവിലിന്​ സമീപത്തെ ദിനേ​ശ്​ ഫ്ലവേഴ്​സ്​, ശ്രീജ ഫ്ലവേഴ്​സ് എന്നീ കടകളാണ് അഞ്ചുദിവസമായി​ അകാരണമായി പൂട്ടിയിട്ടിരിക്കുന്നതെന്ന്​ ഫ്ലവർ മർച്ചൻറ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ കെ. ദിനേശൻ, സെ​ക്രട്ടറി പി. പ്രവീൺ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ്​ മാനദണ്ഡം പാലിച്ച്​ കച്ചവടം നടത്താമെന്ന സർക്കാർ ഉത്തരവ്​ പ്രകാരമാണ്​ ​​ഉത്രാടം ദിനത്തിൽ കടകൾ തുറന്നത്​. നിയന്ത്രണങ്ങൾ പാലിച്ച്​ കച്ചവടം നടത്തുന്നതിനിടെയാണ്​ പൊലീസെത്തി രണ്ടു കടകൾ മാത്രം പൂട്ടിച്ചത്​. ഓണക്കച്ചവടത്തിനായി കടയിൽ സ്​റ്റോക്ക്​ ചെയ്​ത ലക്ഷങ്ങൾ വിലയുള്ള പൂക്കൾ എടുത്തുമാറ്റാൻ പോലും അനുവദിച്ചില്ല. എല്ലാം കടയിൽകിടന്ന്​ നശിച്ചു. കടയുടമയുടെ പേരിൽ ​കേസെടുത്തിട്ടില്ല. എന്തിനാണ്​ പൂട്ടിച്ചതെന്ന ചോദ്യത്തിന്​ മറുപടിയുമില്ല. കാണേണ്ടത്​ പോലെ കാണാൻ തയാറാകാത്തതിലുള്ള വിരോധമാണ്​ പൊലീസ്​ നടപടിക്ക്​ പിന്നിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്ലവർ മർച്ചൻറ്​സ്​ അസോസിയേഷൻ ​ജില്ല പൊലീസ്​ മേധാവിക്ക്​ പരാതി നൽകിയിട്ടുണ്ട്​. എന്നിട്ടും പരിഹാര നടപടിയുണ്ടാകുന്നില്ലെന്ന്​ നേതാക്കൾ പറഞ്ഞ​​ു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.