പഞ്ചായത്ത് ഓഫിസ്​ ശുചീകരിച്ചു

മാഹി: പുതുതായി വാങ്ങിയ അണുനശീകരണ യന്ത്രം ഉപയോഗിച്ച് അഴിയൂർ പഞ്ചായത്ത് ഓഫിസിൽ അണുനശീകരണം നടത്തി. നേരത്തേ ഫയർ ആൻഡ്​ റെസ്ക്യൂ വകുപ്പിനെയാണ് അണുനശീകരണത്തിന് ആശ്രയിച്ചിരുന്നത്. തിരക്ക് വർധിച്ചതോടെ സ്വകാര്യസ്​ഥാപന​ങ്ങളെയും ആശ്രയിക്കാൻ തുടങ്ങി.1,000 രൂപ മുതൽ കെട്ടിടത്തി​ൻെറ വലുപ്പത്തിനനുസരിച്ചാണ് തുക ഈടാക്കുന്നത്. ഇത് പഞ്ചായത്തിന് താങ്ങാൻ കഴിയാതെ വന്നപ്പോഴാണ് പുതിയ മെഷീൻ സ്പോൺസർഷിപ്പിലൂടെ വാങ്ങിയത്. പഞ്ചായത്ത് ഓഫിസ് അണുനശീകരണം നടത്തി മെഷീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്​റ്റാഫ് സുനിൽ കുമാറും സന്നദ്ധ പ്രവർത്തകൻ റയാനും കൂടിയാണ് ശുചീകരണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.