എട്ടിക്കുളത്ത് നാടി​െൻറ നന്മക്കൊപ്പം കുഞ്ഞുമനസ്സുകളുടെ കൈത്താങ്ങ്

എട്ടിക്കുളത്ത് നാടി​ൻെറ നന്മക്കൊപ്പം കുഞ്ഞുമനസ്സുകളുടെ കൈത്താങ്ങ് സമ്മാനത്തുകയായി ലഭിച്ച കാൽ ലക്ഷം രൂപ സംഭാവന നല്‍കി പയ്യന്നൂർ: ബിസ്മില്ല എട്ടിക്കുളത്തി​ൻെറ 'നാടിന് ഒരു ആംബുലൻസ്' പദ്ധതിയെ നെഞ്ചോടുചേർത്ത​്​ കൊച്ചുകുട്ടികൾ. മൊട്ടക്കുന്ന് ബ്രദേഴ്‌സ് എട്ടിക്കുളം സംഘടിപ്പിച്ച 'തഹ്‌സീൻ 2020 ഖുർആൻ മാനവികതയുടെ ദർശനം' പരിപാടിയിൽ വിവിധ ഗ്രൂപ്പിൽ നിന്ന്​ മത്സരിച്ച് വിജയം കരസ്ഥമാക്കിയ കൊച്ചുകുട്ടികളാണ് സമ്മാനമായി കിട്ടിയ കാൽലക്ഷം രൂപ ആംബുലൻസ് പദ്ധതിയിലേക്ക് കൈമാറി മാതൃകയായത്. അബൂദബിയിലെ ജെംസ് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും നൗഷാദ്-സഹദിയ ദമ്പതികളുടെ മകളുമായ നൂറുൽ ഹുദ, ഇ.എം.വൈ.സി എട്ടിക്കുളം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അമീറ-മുഹമ്മദ്‌ മുട്ടം ദമ്പതികളുടെ മകൾ അംന മുഹമ്മദ്‌, ഏഴിമല ഇംഗ്ലീഷ് സ്കൂൾ കക്കംപാറ നാലാം ക്ലാസ് വിദ്യാർഥി മനാഫ്-സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ മാസിൻ എന്നിവരാണ്​ കാരുണ്യ പ്രവർത്തനത്തിന് ഒപ്പംനിന്ന്​ വഴികാട്ടികളായത്​. എൻ.എ.വി. അദിനാൻ ചെയർമാനും മുഹമ്മദ്‌ സിനാൻ കൺവീനറും എം. ഇസ്‌മായിൽ ട്രഷററുമായ കമ്മിറ്റിയാണ് ആംബുലൻസ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.