പേരാവൂർ പഞ്ചായത്തിന് ദേശീയ അവാർഡ്; അവാർഡ് തുക കുട്ടികളുടെ ഉന്നമനത്തിന്

പേരാവൂർ: മികച്ച ബാലസൗഹൃദ പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ പേരാവൂർ പഞ്ചായത്ത്, അവാർഡിനൊപ്പം ലഭിച്ച തുക കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുമെന്ന് ഭരണസമിതിയംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡായതിനാൽ ഡൽഹിയിൽ ചെന്ന് അവാർഡ് കൈപ്പറ്റാൻ കഴിയാത്ത സാഹചര്യത്തിൽ തപാലിലയച്ച അവാർഡ് വ്യാഴാഴ്ചയാണ് പഞ്ചായത്തിൽ ലഭിച്ചത്. പുരസ്‌കാരത്തോടൊപ്പം അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. പഞ്ചായത്ത് പരിധിയിലെ പാർശ്വവത്​രിക്കപ്പെട്ട കുട്ടികൾക്ക്​ എല്ലാ മേഖലകളിലും സഹായങ്ങളെത്തിച്ചതിനാലാണ് ദേശീയ പുരസ്‌കാരം ലഭിച്ചതെന്ന് പ്രസിഡൻറ്​ ജിജി ജോയി പറഞ്ഞു. പഞ്ചായത്തി​ൻെറ തുടികൊട്ട് പദ്ധതിയിലുൾപ്പെടുത്തി ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം, വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നീന്തൽ പരിശീലനം, ഓൺലൈൻ പഠനത്തിന് മുഴുവൻ സാംസ്‌കാരിക നിലയങ്ങളിലും ടി.വി, ഡിജിറ്റൽ ലൈബ്രറി എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ അവാർഡ് ലഭിക്കാൻ സഹകരിച്ച പഞ്ചായത്തിലെ കായിക ക്ലബുകൾക്കും സന്നദ്ധ സംഘടനകൾക്കും ഭരണസമിതി നന്ദി അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ്​ ജിജി ജോയി, വൈസ് പ്രസിഡൻറ്​ വി. ബാബു, അംഗങ്ങളായ വി. ഗീത, ഷീബ ബാബു, സെക്രട്ടറി പ്രീത ചെറുവളത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.