ശ്രീകണ്ഠപുരത്ത് നടത്തിയ ആൻറിജൻ പരിശോധനയിൽ ആറുപേർക്ക് കോവിഡ്

96 പേർക്കാണ്​ പരിശോധന നടത്തിയത്​ ശ്രീകണ്ഠപുരം: പഴയങ്ങാടി സ്കൂളിൽ വ്യാഴാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിൽ ആറുപേരുടെ പരിശോധന ഫലം പോസിറ്റിവ്. ശ്രീകണ്ഠപുരം ടൗൺ ഉൾപ്പെടുന്ന 26ാം വാർഡിൽ കഴിഞ്ഞദിവസം ഉറവിടമറിയാതെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും നാട്ടുകാരുമുൾപ്പെടെ 96 പേരുടെ പരിശോധനയാണ് കഴിഞ്ഞദിവസം നടത്തിയത്. ടൗൺ ഉൾപ്പെടുന്ന 26ാം വാർഡിൽ മൂന്നുപേർക്കും പഴയങ്ങാടി ഉൾപ്പെടുന്ന എട്ടാം വാർഡിൽ രണ്ടും 13ാം വാർഡ് കൊയ്​ലിയിൽ ഒരു സൈനികനും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സൈനികനൊഴികെ ബാക്കി അഞ്ചുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ രണ്ട് സ്ത്രീകളുണ്ട്. കോവിഡ് സ്ഥിരീകരിച്ച പുരുഷന്മാരിൽ ഒരാൾ ചെങ്ങളായിയിലാണ് താമസം. ഇവരുടെ സമ്പർക്ക പട്ടിക വിപുലമല്ലെന്ന് കണ്ടതിനാൽ താമസസ്ഥലത്തി​ൻെറ 100 മീറ്റർ ചുറ്റളവിലേ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിക്കാൻ പാടുള്ളൂവെന്ന് കാണിച്ച് നഗരസഭ മോണിറ്ററിങ് സമിതി യോഗം ചേർന്ന് കലക്ടർക്ക് കത്തയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.