ടി.വി കൈമാറി

അഞ്ചരക്കണ്ടി: കല്ലായി ധനശ്രീ ജനശ്രീയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ടി.വി നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പ്രദേശവാസികൾക്കും മെംബർമാർക്കും ഓണക്കിറ്റ്​ വിതരണവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.കെ. പുരുഷോത്തമൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ പി.പി. ആബൂട്ടി മാസ്​റ്റർ, മനോജ്‌ അണിയാരത്ത്, ദിഷ വേങ്ങാട്, അശോകൻ, വി.കെ. ആബൂട്ടി മാസ്​റ്റ​ർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.