ശ്രീകണ്ഠപുരത്തെ അടച്ചിടലി​െൻറ ഉത്തരവാദിത്തം നഗരസഭയുടെയും യു.ഡി.എഫി​െൻറയും തലയിലിടാൻ ശ്രമമെന്ന്​

ശ്രീകണ്ഠപുരത്തെ അടച്ചിടലി​ൻെറ ഉത്തരവാദിത്തം നഗരസഭയുടെയും യു.ഡി.എഫി​ൻെറയും തലയിലിടാൻ ശ്രമമെന്ന്​ ശ്രീകണ്ഠപുരം: നഗരം അടച്ചിട്ടതി​ൻെറ ഉത്തരവാദിത്തം നഗരസഭ ഭരണസമിതിയുടെയും യു.ഡി.എഫി​ൻെറയും തലയിൽ കെട്ടിവെക്കാനുള്ള ചിലരുടെ ശ്രമം തിരിച്ചറിയണമെന്ന് ചെയർമാനും യു.ഡി.എഫ് നേതാക്കളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. വ്യാപാരികൾ സത്യം മനസ്സിലാക്കാതെയാണ് നഗരസഭക്കെതിരെ തിരിയുന്നത്. അടച്ചിടാനുള്ള ഉത്തരവിറക്കിയത് കലക്ടറാണ്. ഇതിൽ ഭേദഗതി വരുത്താനും കലക്ടർക്ക് മാത്രമേ സാധിക്കുകയുള്ളു. കടയടക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ആലോചന യോഗത്തിൽ ചെയർമാൻ, ഉത്രാടനാൾ വരെ കട തുറക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഉറവിടം അറിയാത്ത രോഗികളായതുകൊണ്ട് ഇത് അനുവദിച്ചിരുന്നില്ല. പിന്നീട് ഉത്രാട നാളിൽ നാലുമണി വരെ തുറക്കാൻ എസ്.പി അനുവാദം നൽകിയതും ചെയർമാനെ അറിയിക്കാതെയായിരുന്നു. ഇത് വ്യാപാരികളിൽ ആശയക്കുഴപ്പമുണ്ടാക്കി. സാധാരണ കോവിഡ് സ്ഥിരീകരിച്ചാൽ 100 മീറ്റർ പരിധിയിൽ മാത്രമാണ് നിയന്ത്രണങ്ങൾ കൊണ്ടുവരാറുള്ളത്. എന്നാൽ, നഗരസഭയിൽ സ്ഥിരീകരിച്ചവരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേരുണ്ട്. ഇതാണ് നഗരം അടച്ചിടേണ്ട സ്ഥിതിയിലെത്തിച്ചത്. കലക്ടർ അനുവദിച്ചാൽ നഗരം എന്ന് വേണമെങ്കിലും തുറക്കാൻ നഗരസഭ തയാറാണെന്നും ഇതുസംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി.പി. രാഘവൻ, യു.ഡി.എഫ് നേതാക്കളായ എം.ഒ. മാധവൻ മാസ്​റ്റർ, എൻ.പി. റഷീദ് മാസ്​റ്റർ, പി.പി. ചന്ദ്രാംഗദൻ മാസ്​റ്റർ, എൻ.പി. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.