ആക്രമണത്തിൽ പ്രതിഷേധിച്ചു

തലശ്ശേരി: തലശ്ശേരിയിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഒാഫിസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസ് തയാറാവണമെന്ന്​ യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പി.എം. അബ്​ദുൽ നാസിർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ദ്, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സാജിദ് കോമത്ത്, എം. അബ്​ദുൽ നാസിർ, നഗരസഭാംഗം സീനത്ത് അബ്​ദുസ്സലാം, മിസ്അബ് ശിബിൽ എന്നിവർ സംസാരിച്ചു. എ.പി. അജ്മൽ സ്വാഗതം പറഞ്ഞു. തകർക്കപ്പെട്ട ഓഫിസുകൾ വെൽഫെയർ പാർട്ടി ഭാരവാഹികൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.