ഡോക്​ടർക്ക്​ കോവിഡ്; പയ്യാവൂർ ടൗൺ അടച്ചിടും

ശ്രീകണ്ഠപുരം: പയ്യാവൂർ മേഴ്സി ആശുപത്രിയിലെ ഡോക്​ടർക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടൗൺ ഉൾപ്പെടുന്ന 12ാം വാർഡ് പൂർണമായും അടച്ചിടാൻ പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ യോഗം തീരുമാനിച്ചു. 11ാം വാർഡിലെ സ്ഥാപനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തുറന്ന് പ്രവർത്തിക്കാം. 12ാം വാർഡിലെ വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിടും. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പ്രവർത്തനം കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും. ഓട്ടോറിക്ഷകൾ-ടാക്സികൾ എന്നിവ ടൗണിൽ പാർക്ക് ചെയ്ത് സർവിസ് നടത്താൻ പാടില്ല. ടൗണിൽ അനാവശ്യമായി ഇറങ്ങി നടക്കുന്നവർക്കെതിരെയും മാസ്ക് ധരിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ആഗസ്​റ്റ്​ 22നുശേഷം മേഴ്സി ആശുപത്രിയിലെ ഡോക്​ടറുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും രോഗലക്ഷണമു​െണ്ടങ്കിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും യോഗം അഭ്യർഥിച്ചു. കോൺഗ്രസ് കൊടിമരത്തിന് റീത്ത്​ ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്​ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചു. പെരുന്തലേരിയിലെ കോൺഗ്രസ് കൊടിമരത്തി​ൻെറ മുകളിൽ റീത്ത് കെട്ടുകയും ബോർഡ് എഴുതിവെക്കുകയും ചെയ്തു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡൻറ്​ ഇ. ദാമോദരൻ അറിയിച്ചു. കഴിഞ്ഞദിവസം വളക്കൈയിൽ രാജീവ് ഗാന്ധിയുടെ സ്തൂപം വികൃതമാക്കിയതിനും കൊടിമരം നശിപ്പിച്ചതിനും പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.