കൊലപാതക രാഷ്​ട്രീയത്തിനെതിരെ 'യുവരോഷ'വുമായി ഡി.വൈ.എഫ്.ഐ

കണ്ണൂര്‍: വെഞ്ഞാറമ്മൂടില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ 'യുവരോഷ'മുയര്‍ത്തി ഡി.വൈ.എഫ്​.ഐ. ജില്ലയില്‍ 20,000 കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഓരോ യൂനിറ്റിലെയും അഞ്ചുകേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഓരോ കേന്ദ്രത്തിലും അഞ്ചുപേര്‍ വീതം പന്തം കൊളുത്തി പ്രതിഷേധത്തില്‍ പങ്കാളികളായി. സംസ്ഥാന ജോ. സെക്രട്ടറി വി.കെ. സനോജ് കൂത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കാൽടെക്‌സില്‍ ജില്ല സെക്രട്ടറി എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ മനു തോമസ്, എ.പി. അന്‍വീര്‍, എം. ശ്രീരാമന്‍, പി. അഖില്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല ട്രഷറര്‍ എം. വിജിന്‍ വെള്ളച്ചാലിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സരിന്‍ ശശി വെള്ളൂരിലും പി.പി. ഷാജിര്‍ ഇരിണാവിലും സക്കീര്‍ ഹുസൈന്‍ ചാവശ്ശേരിയിലും എ.കെ. രമ്യ എരഞ്ഞോളിയിലും മുഹമ്മദ് അഫ്‌സല്‍ കതിരൂരിലും ജില്ല വൈസ് പ്രസിഡൻറുമാരായ കെ.വി. ജിജില്‍ ചക്കരക്കല്ലിലും എ.വി. രഞ്ജിത്ത് വെള്ളൂര്‍ സൗത്തിലും ഉദ്ഘാടനം ചെയ്തു. ജില്ല സെക്ര​േട്ടറിയറ്റംഗങ്ങളായ പി. പ്ര​േശാഭ് മൊറാഴയിലും മുഹമ്മദ് സിറാജ് തില്ലങ്കേരിയിലും കെ.കെ. ശ്രീജിത്ത് പേരാവൂരിലും ഉദ്ഘാടനം ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. KOLAPATHAKAM SFI PROTEST, KOLAPATHAKAM SFI PROTEST 1... ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.